എന്റെ പ്രണയത്തിനായിരം
ചിറകുകള്
കാറ്റിലും മഴയിലും
മഞ്ഞുതുള്ളിയിലും
ഒരോ പൂവിലും
പുല്കൊടിയിലും
നിന്റെ മിഴികളിലും
എന്റെ പ്രണയത്തിനായിരം
ചിറകുകള്
നീ അതിനു
അതിരുകള്‍ വരക്കരുത്
എന്റെ ചിറകില്‍ നോക്കി
ശരം തൊടുക്കരുത്
എന്റെ പ്രണയത്തിനായിരം
ചിറകുകള്
എന്റെ പ്രണയത്തിനായിരം
ചിറകുകള്
കാറ്റിലും മഴയിലും
മഞ്ഞുതുള്ളിയിലും
ഒരോ പൂവിലും
പുല്കൊടിയിലും
നിന്റെ മിഴികളിലും
എന്റെ പ്രണയത്തിനായിരം
ചിറകുകള്
നീ അതിനു
അതിരുകള്‍ വരക്കരുത്
എന്റെ ചിറകില്‍ നോക്കി
ശരം തൊടുക്കരുത്
എന്റെ പ്രണയത്തിനായിരം
ചിറകുകള്
വിടര്‍ന്ന പുഞ്ചിരിയുമായി എന്നും അവന് അവിടെ ആ ഗേയിറ്റിന്റെ മുന്നിലുള്ള മരച്ചുവട്ടില്‍ എനിക്കുവേണ്ടി ഒരു ചുവന്ന റോസാപുഷ്പ്പവുമായി നില്ക്കുമായിരുന്നു. എത്ര ചുവന്ന പുഷ്പ്പങ്ങളാണ് ഞാന്‍ അവനില്‍ നിന്നും വാങ്ങിട്ടുള്ളത്. ഒരു ദിവസം അവന്റെ മമ്മിയും കൂടെ ഉണ്ടായിരുന്നു. അന്നു ഞങ്ങള്‍ ഒരുപാടുനേരം സംസാരിച്ചുനിന്നു.നല്ലോരു സ്ത്രീ ആയിരുന്നു അവര്‍ അകത്തുകയറി ചായകുടിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ കൃത്യമായി ജോലിക്കുകയറേണ്ടതും അന്നിത്തിരി താമസിച്ചതിനാലും ഞാന്‍ ആ ക്ഷണം നിരസിച്ചു. പിന്നീട് വരാം എന്ന പല്ലവി ആവര്‍ത്തിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.
ആ വഴിനടന്നാല്‍ എന്റെ ജോലിസ്ഥലത്ത് വേഗം എത്താന്‍ സാധിക്കും അതു കൊണ്ടുമാത്രമാണ് ഞാന്‍ ആ വഴിപോകുന്നത്. ആദ്യ കാലത്തൊന്നും ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചിട്ടില്ല. പക്ഷെ എപ്പോഴാണ് ഇവന് ഈ പൂവും പിടിച്ചു നില്ക്കാന് തുടങ്ങിയതെന്നു എനിക്കു നന്നായിട്ടറിയാം.അന്ന് അവരുടെ മതിലിനു പുറത്തേക്കു നിന്നിരുന്ന ഒരു റോസാപൂ ഞാന്‍ കഷ്ടപ്പെട്ട് പറിക്കാന്‍ നോക്കുകയായിരുന്നു. അപ്പോള്‍ മതിലിനപ്പുറത്തു നിന്നും ഒരു കൊച്ചു ശബ്ദം “ഞാന്‍ പൊട്ടിച്ചരട്ടെ” ഞാന്‍ ആകെ ചമ്മിപ്പോയി.പക്ഷെ അവന് ആചമ്മലൊന്നും കാണാത്തരീതിയില്‍ ഒരു ചുവന്നു തുടുത്തു നില്ക്കുന്ന റോസാപ്പൂവും പൊട്ടിച്ചു എന്റെ കൈയില്‍ തന്നു. എന്നിട്ടു പറഞ്ഞു “കണ്ണനു റോസാപ്പൂ ഒത്തിരി ഇഷ്ടാ… അതാ കണ്ണന്റെ പപ്പ ഒത്തിരി റോസാപ്പൂ മേടിച്ചു വച്ചിരിക്കുന്നേ.”
“ആരാ കണ്ണന്“ ഞാന്‍ ചോദിച്ചു.
അപ്പോള്‍ അവന് സ്വയം തോട്ടു കാണിച്ചു. എനിക്കവനോട് ഒത്തിരി വാത്സല്യം തോന്നി. അവനെ എടുത്ത് ഒരു ഉമ്മ കൊടുത്തു. എന്നിട്ടു യാത്ര പറഞ്ഞു. പിന്നീട് എല്ലാ ദിവസവും അവന് ഒരു പൂവും കൈയ്യില്‍ പിടിച്ചു കൊണ്ട് ആ ഗേയിറ്റിനു മുന്നില്‍ നില്ക്കുന്നുണ്ടാകും.
ഒരു ദിവസം ഞാന്‍ അതിലൂടെ പോയപ്പോള്‍ അവനെ കണ്ടില്ലാ അന്നെനിക്കു പൂവും കിട്ടിയില്ല. ഹോളിഡേ തുടങ്ങിയതു കൊണ്ട് അവര്‍ നാട്ടില്‍ പോയി കാണും എന്നു ഞാന്‍ കരുതി… ഒന്നു രണ്ടു ദിവസത്തിനു ശേഷം അവരുടെ വീടിനു മുന്നില്‍ നിറയെ ആളുകള്‍ നില്ക്കുന്നതു കണ്ടു… എന്താണു സംഭവം എന്നറിയാന്‍ ഞാന്‍ അങ്ങിടു ചേന്നു. ഏറ്റവും അവസാനം നിന്ന ഒരു കാര്ന്നോരോടു ഞാന്‍ കാര്യം തിരക്കി.
“ഇവളെയോന്നും ഇങ്ങനെ പോറുപ്പിച്ചൂടാ… വെട്ടി കൊല്ലണം”.
പ്രശ്നം ഗുരുതരം എന്നു മനസ്സിലാക്കിയ ഞാന്‍ വേഗം തന്നെ അവിടം കാലിയാക്കി… പിന്നീട് എന്റെ കൂടെ ജോലിചെയ്യുന്ന ഒരു ചേച്ചി പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് ആ സ്ത്രീയുടെ ഭര്‍ത്താവ് പുറത്തെവിടെയോ ജോലി ചെയ്യുകയാണെന്നും, വര്‍ഷാവര്‍ഷം അയാള്‍ വരുമെന്നും. പക്ഷെ ഈ അടുത്താണ് അവര്‍ക്കു എയിഡ്സ് ആയിരുന്നു എന്ന് അറിയുന്നത്. എല്ലാവരും ചേര്‍ന്ന് അവര്‍ അവിടെ നിന്നും ഓടിച്ചു.
“എന്തായാലും അവര്‍ ഒരു നല്ല സ്ത്രീയായിരുന്നു”- ഞാന്‍ പറഞ്ഞു
“അതെ കുഞ്ഞേ അവര്‍ ശരിക്കും ഒരു നല്ല സ്ത്രീയായിരുന്നു. എന്തു സ്നേഹമാ എല്ലവരോടും. എന്നോടുത്തന്നെ ഇടയ്ക്ക് അവിടെ ചെല്ലുമ്പോള്‍ അവര്‍ എന്തെല്ലാം സാധനങ്ങളാ എന്റെ കുഞ്ഞുങ്ങള്‍ക്കും തന്നു വിടുന്നേ. എന്റെ വീട്ടിലേ ബുദ്ധിമുട്ടറിഞ്ഞു തരുന്ന പോലെ” – ആ ചേച്ചി പറഞ്ഞു.
എന്റെ മനസ്സില്‍ അന്നേരം ഓടിയെത്തിയത് ആ കുഞ്ഞിന്റെ മുഖമായിരുന്നു. അവന് എന്തുതെറ്റു ചെയ്തിട്ടാണ്. പാവം ഇനി അവന്റെ ഭാവി എന്തായിരിക്കും.
പിന്നീടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും “എയ്ഡ്സ് ഡേ” ദിനത്തില്‍ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ കുറച്ചു കൂട്ടികളും കൂടി അതിന്റെ മീറ്റിങ്ങിന് പോയി.അവിടെ ഞങ്ങള്‍ ചെന്നപ്പോള്‍ മീറ്റിങ്ങ് തുടങ്ങിയിരുന്നു.ഒരു സ്ത്രീയെ പ്രസംഗിക്കുവാനായി ക്ഷണിക്കുന്നു. അവര്‍ എഴുന്നെറ്റു സ്റ്റെജിലെക്കു വന്ന്പ്പോള്‍ എനിക്കു നല്ല പരിചയം തോന്നി ഒന്നു കൂടി ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി. അതെ അതു കണ്ണന്റെ അമ്മതന്നെ. ആ അവര്‍ പ്രസംഗിച്ചു തുടങ്ങി
“ഇന്ന് എന്റെ ഭര്‍ത്താവ് ജീവനോടെ ഇല്ല. പക്ഷെ അദ്ദേഹം എനിക്കു സമ്മാനിച്ച എന്റെ കുഞ്ഞും പിന്നെ എന്റെ മരണം വരെ അദ്ദേഹത്തെ മറക്കാതിരിക്കാന്‍ എനിക്കു നല്കിയിട്ടു പോയ എയ്ഡ്സും എന്റെ കൂടെ ഉണ്ട്. ഇന്നു ഞാന്‍ ഒരു എയ്ഡ്സ് രോഗിയാണ് എന്നു പറയാന്‍ എനിക്കോരു ഭയവുമില്ല. പക്ഷെ അന്ന് ഞാന്‍ ഭയന്നിരുന്നു…അന്ന് എന്നെ ആളുകള്‍ കല്ലെറിഞ്ഞിട്ടുണ്ട്, ആട്ടിയോടിച്ചിട്ടുണ്ട്,എന്റെ കുഞ്ഞിന് വിദ്യാഭ്യാസം നിഷേധിച്ചിട്ടുണ്ട്… ഇന്ന് എനിക്കു ഭയമില്ലാ. ഞാനും ജീവിക്കുന്നു, എന്റെ കുഞ്ഞിനു വേണ്ടി ജീവിക്കുന്നൂ. അദ്ദേഹം ഞങ്ങളോട് ഒട്ടും സ്നേഹക്കുറവുകാണിച്ചിട്ടില്ല.. ഇന്നേവരെ മറ്റോരു സ്ത്രീയോട് അടുത്തിടപഴക്കുന്നതു കൂടി ഞാന്‍ കണ്ടിട്ടില്ല, ഒരിക്കല്‍ ലീവിനു വന്നു പോയികഴിഞ്ഞ് എന്റെ കുഞ്ഞിന് ഒരു ചെറിയ അപകടമുണ്ടായത്. അപ്പോള്‍ അവനു രക്തം കൊടുക്കുവനാണ് ഞാന്‍ എന്റെ രക്തം എടുത്തത്. എന്റെ രക്തം എടുത്തിട്ടും അവര്‍ കുഞ്ഞിനു വേറെ രക്തത്തിനാവശ്യപ്പെട്ടപ്പോഴാണ് ഞാന്‍ അറിയുന്നത് എന്റെ രക്തത്തില്‍ എന്തോ സംശയം തോന്നിയിട്ടവര് കൂടുതല്‍ റെസ്ടുകല്ക്കായി അയച്ചിരിക്കുകയാണന്ന്. ടസ്റ്റുകളുടെ റിസല്റ്റുവന്നപ്പോള് ഞാന്‍ ആകെ തളര്‍ന്നുപോയി. എനിക്ക് എയിഡ്സ് ആയിരുന്നു. അത്രയും ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ ബന്ധുമിത്രാദികളെല്ലാം അന്നെന്നെ വിട്ടു പോയി. പിന്നീട് ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടിട്ടില്ല്ലാ. പക്ഷെ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അദേഹത്തിന്റെ മൃതദേഹം കൃത്യമായി ഇവിടെ എത്തി. അതു മറവുചെയ്യാന്‍ കൂടി ഒരാളും ഉണ്ടായില്ലാ.എങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛ്നാണല്ലോ എന്നുകരുതി ഞാന്‍ അവനെ കൊണ്ട് എല്ലാ കര്‍മ്മങ്ങളും ചെയ്യിച്ചു. ദൈവം കനിഞ്ഞ് എന്റെ കുഞ്ഞിന് ഈ രോഗം ലഭിച്ചില്ലാ പക്ഷെ അതു വിശ്വസിക്കാന്‍ ആരും തയ്യാറായില്ലാ. ഇന്നു ഞാന്‍ എന്റെ കുഞ്ഞിനെ അന്തസ്സായി പഠിപ്പിക്കുന്നു. എന്നെപ്പോലുള്ള അനേകം സ്ത്രീകള്‍ പലതരം കൈതോഴിലുകള് ചെയ്യുന്നിടത്തു ഞാനും ജോലി ചെയ്ത് എന്റെ കുഞ്ഞിനെ പോറ്റുന്നു അന്തസോടെ. ഞാന്‍ ഇന്നാരുടെയും മുന്നില്‍ കൈനീട്ടാന്‍ ചെല്ലുന്നില്ലാ.ഇന്നു ഞാന്‍ അഭിമാനിക്കുന്നു ഇങ്ങനെ ഒരു സംഘടനയില്‍ എത്തിയതിനു. അതുപോലെതന്നെ ഈ ഒരവസ്ഥ മറ്റാര്‍ക്കും വരല്ലേ എന്നു ആത്മാര്‍ഥമായി ഈശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പിന്നെ ഈ ലോകത്തോട് ഒരപേക്ഷയുണ്ട് . എയ്ഡ്സ് പകരുന്ന രോഗമല്ലാ. പിന്നെ എന്തിനു നിങ്ങള്‍ ഞങ്ങളെ പോലുള്ളവരെ ഈ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കുന്നൂ………” . അത് പറഞ്ഞതും അവര്‍ പൊട്ടിക്കരഞ്ഞു. ആ കണ്ണീര് സദസിലുള്ളവരുടെ മിഴികളിലേക്കും പടര്‍ന്നു.
അവളെ ഒന്നുകൂടി കാണുവാനായി ഞാന്‍ ചേന്നു, എന്നെ കണ്ടതും അവള് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു പൊട്ടിക്കരഞ്ഞു. എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാനും. പോകാറായപ്പോള്‍ അവള് ആ കുഞ്ഞിനെ വിളിച്ചു എനിക്കു കാണിച്ചുതന്നു. പാവം കുട്ടി അവന്റെ മുഖത്തെ ആ നിഷ്കളങ്കത അപ്പോഴും ഉണ്ടായിരുന്നൂ. അവനെ എടുത്ത് ഒരു ഉമ്മ കോടുത്തു എന്നിട്ട് ഞാന്‍ യാത്ര പറഞ്ഞ് നടന്നകന്നു.